പ്രതികള്‍ ജയില്‍ ചാടുന്നത് ലോകത്ത് പുതിയ സംഭവമൊന്നുമല്ല. പലയിടത്തും നടക്കുന്ന കാര്യമാണത്. എന്നാല്‍ ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തില്‍ നിന്ന് സൂത്രത്തില്‍ പ്രതി രക്ഷപ്പെടുന്നത് ഒരു പക്ഷെ ആദ്യത്തെ സംഭവമാകും. ബ്രസീലിലാണ് അത്തരമൊരു സംഭവം നടന്നത്.
കൈവിലങ്ങണിയിച്ച് വാഹനത്തിന്റെ പുറകിലിരുത്തി കൊണ്ടുപോയിരുന്ന പ്രതിയാണ് പട്ടാപ്പകല്‍ നടുറോഡില്‍ പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അതും ആളുകള്‍ കണ്ടുകൊണ്ടിരിക്കെ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
2021 ഡിസംബര്‍ 28ന് നടന്ന സംഭവമാണിത്. ബ്രസീലിലെ അലഗോവ നോവയിലാണ് സംഭവം നടന്നത്. റിപ്പോര്‍ട്ടനുസരിച്ച് പ്രതി രക്ഷപ്പെട്ട വിവരം പോലീസറിഞ്ഞത് സ്റ്റേഷനിലെത്തിയ ശേഷമാണത്രേ. പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ലെന്നാണ് വവിരം.
Discussion about this post