2020ന് മുമ്പ്, ‘കൊറോണ’ എന്നത് ഒരു ബിയറിന്റെ പേര് മാത്രമായിരുന്നു. ‘കോവിഡ്’ എന്നത് മറ്റൊരു പേരും. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയുടെ വരവ് അതെല്ലാം മാറ്റിമറിച്ചുകളഞ്ഞു. ഈ കോവിഡ് കാരണം ട്വിറ്ററില്‍ തന്നെ പേര് തന്നെ തിരുത്തി എഴുതേണ്ടി വന്നൊരാളുണ്ട്. ഹോളിഡിഫൈയുടെ സഹസ്ഥാപകനായ കോവിഡ് കപൂറിന്.
‘എന്റെ പേര് കോവിഡ്, ഞാന്‍ ഒരു വൈറസ് അല്ല’ എന്ന് തന്റെ ട്വിറ്റര്‍ ബയോ മാറ്റേണ്ടി വന്നു കോവിഡ് കപൂറിന് . മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ വൈറലായ ഒരു ട്വിറ്റര്‍ ത്രെഡില്‍ അടുത്തിടെ തന്റെ വിദേശ യാത്രയുടെ അനുഭവം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ‘കോവിഡിന് ശേഷം ആദ്യമായി ഇന്ത്യക്ക് പുറത്ത് പോയി, എന്റെ പേര് കണ്ട് ആളുകളെല്ലാം ചിരിച്ചു’, അദ്ദേഹം കുറിച്ചു. ഭാവിയിലെ വിദേശ യാത്രകള്‍ രസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ‘പണ്ഡിതന്’ അല്ലെങ്കില്‍ ഹനുമാന് ചലീസയില് നിന്ന് വരുന്ന ഒരു പണ്ഡിതന് എന്നാണെന്നും കപൂര്‍ വിശദീകരിച്ചു. ചൊവ്വാഴ്ച പങ്കുവെച്ച അദ്ദേഹത്തിന്റെ ട്വീറ്റ് നിരവധി പേരാണ് ഏറ്റെടുത്തത്.
Went outside India for the first time since COVID and got a bunch of people amused by my name. 😂
Future foreign trips are going to be fun!
— Kovid Kapoor (@kovidkapoor) January 4, 2022
Discussion about this post