കുവൈത്തില്‍ തെരുവിലൂടെ സിംഹത്തെ കൈയിലെടുത്തു നടക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. വീട്ടില്‍ വളര്‍ത്തുന്ന സിംഹം കൂട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുറത്തുകടന്ന സിംഹം പ്രദേശത്ത് ഭീതിപടര്‍ത്തി.സബാഹിയ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ജനവാസകേന്ദ്രത്തില്‍ നിന്ന് പോലീസിന്റെ സഹായത്തോടെയാണ് യുവതി സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയിലിരുന്ന് സിംഹം കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പോലീസ് അറിയിച്ചു.
hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022
Discussion about this post