കൊല്ലം: കൊട്ടിയം ഉമയനല്ലൂരില്‍ വൃദ്ധനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തി. പറക്കുളത്ത് ഒരു കടയ്ക്ക് മുന്നിലാണ് ഏകദേശം 70 വയസ് പ്രായം തോന്നിക്കുന്നയാളെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ഹോളിക്രോസ് ആശുപത്രിയിലെ കാഷ്വാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post