ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസര്‍മാരുടെ 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ഡിസംബര്‍ 17 ആണ് അപേക്ഷിക്കാനുളള അവസാന തീയതി.
എക്കണോമിസ്റ്റ്, ഇന്‍കം ടാക്സ് ഓഫീസര്‍, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ഡേറ്റ സയന്റിസ്റ്റ്, ക്രെഡിറ്റ് ഓഫീസര്‍, ഡേറ്റ എഞ്ചിനീയര്‍, ഐടി സെക്യൂരിറ്റി അനലിസ്റ്റ്, ഐടി എസ് ഒ സി അനലിസ്റ്റ്, റിസ്ക് മാനേജര്‍, ടെക്നിക്കല്‍ ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ലോ ഓഫീസര്‍, റിസ്ക് മാനേജര്‍, സെക്യൂരിറ്റീസ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലെതെങ്കിലുമൊന്ന് ഉപയോഗിച്ച് ഫീസടക്കാവുന്നതാണ്. എസ് എസ് ടി അപേക്ഷാര്‍ത്ഥികള്‍ക്ക് 175 രൂപയാണ് ഫീസ്. മറ്റുള്ളവര്‍ക്ക് 850 ആണ് ഫീസ്. ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതി 2022 ജനുവരി 22 ആണ്. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് centralbankofindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
Discussion about this post