ചവറ: മദ്രസയിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
ചവറ വട്ടത്തറ സുഫിയാന് മന്‍സിലില്‍ മണ്ണനഴികത്ത് സലിമീന്റെ മകന് 11 വയസുകാരനായ സുഫിയാന് നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്തിനും ശരീരത്തിലും കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ അയല്‍വാസിയായ വട്ടത്തറ കണിയാന്റയ്യത്ത് ഷാനവാസ് എന്ന ഷഹനാസ് ആണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ കടന്നു കളഞ്ഞു.
വിദ്യാര്‍ഥിയെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post