ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന് നഷ്ടമായത് ധീരനായ പടത്തലവനെയാണ്. രാാജ്യം കണ്ട ഏറ്റവും സുപ്രധാന സൈനിക ഓപ്പറേഷനുകള്‍ക്കെല്ലാം നേതൃത്വം നല്കിയ കരുത്തനായ സേനാനായകനായിരുന്നു ബിപിന്‍ റാവത്ത്.
ഉത്തരാഖണ്ഡിലെ പൗഡില്‍ 1958 മാര്‍ച്ച് 16നായിരുന്നു ബിപിന്‍ റാവത്തിന്റെ ജനനം. പിതാവ് ലക്ഷ്മണ് സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാബ്രിയാന്‍ ഹാള്‍ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം.
1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്.
2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമയാിരുന്നു. ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അവര്‍.
സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ ജി ഒ കളില്‍ ഒന്നായ എ ഡബ്യൂ ഡബ്യൂ എ യിലും അംഗമാണ്.
Discussion about this post