മഞ്ജു വാര്യരെ കാണണമെന്ന് പറഞ്ഞ് രണ്ടര വയസില്‍ കരഞ്ഞ തേജസിന് ഇന്നിതാ മഞ്ജുവാര്യര്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ‘വെള്ളരിക്കപട്ടണം’ എന്ന ചിത്രത്തില്‍ ഓഡിഷന് വഴിയാണ് തേജസ് എന്ന ആറുവയസുകാരന് തെരഞ്ഞെടുക്കപ്പെട്ടത്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യര്‍ തേജസിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാന്‍ ഇടയായത്. കുഞ്ഞിന്റെ സ്നേഹം കണ്ട് സ്വതസിദ്ധമായ ചിരിയായിരുന്നു മഞ്ജുവിന്റെ മുഖത്ത്. തേജസിനെ ഒപ്പം നിര്‍ത്തി മഞ്ജു ഫോട്ടോയുമെടുത്തു.
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കലാണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്.ഒ. എ.എസ്.ദിനേശ്.
Discussion about this post