തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തത്തില്‍ അടിയന്തരയോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്.വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പോലീസിന്റെ ഗുരുതര വീഴ്ചകള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഡി.ജി.പി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്
Discussion about this post