ന്യൂഡല്‍ഹി: രാജ്യത്ത് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ പരിഷ്കരിച്ചു. 2022 ജനുവരി മുതലാണ് എടിഎം പണം പിന്‍വലിക്കലിന് ഉയര്‍ന്ന പണം നല്‍കേണ്ടത്.
പുതിയ മാറ്റം പ്രകാരം എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാന്‍ ആണ് അനുമതി. സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഇടപാടുകള്‍ക്ക് മേലാണ് ഉപഭോക്താവ് അധിക പണം നല്‍കേണ്ടി വരിക. നിലവില്‍ സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഉപയോഗത്തിന് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇതിന് 21 രൂപയും നികുതിയുമാകും.
നിലവില്‍ ബാങ്കുകള്‍ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകള്‍ ഉപയോഗിക്കുമ്പോള്‍ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളില്‍ ലഭിക്കുക. നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടാപാടണ് ലഭിക്കുക.
നിലവില്‍ 15 രൂപയുള്ള ഇന്റര്‍ചേഞ്ച് ഫീ ഇനി മുതല്‍ 17 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്കി. ഇതും ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
Discussion about this post