സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ബിഷയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ജാബിര്‍(48), ഭാര്യ ശബ്ന(36), മക്കളായ ലൈബ(7),സഹ(5) ലുത്ഫി എന്നിവരാണ് മരിച്ചത്.
ജുബൈലില്‍ നിന്ന് ജിസാനിലേക്ക് പോകുകയായിരുന്നു കുടുംബം. വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന് പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജിസാനില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്.
അഞ്ച് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Discussion about this post