കൊച്ചി: കൊച്ചിയില്‍ സിനിമ നിര്‍മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ പരിശോധന. നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന.
അതേസമയം നിര്മ്മാതാക്കശായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി ആദായ നികുതി വകുപ്പിന്റെ ഓഫീസില്‍ ഹാജരാകാന്‍ നിര്ദശേ നല്‍കിയിട്ടുണ്ട്. വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രേഖകളുമായി ഹാജരാകാന്‍ മൂന്ന് പേര്‍ക്കും നിര്‍ദേശം നല്‍കിയത്.
Discussion about this post