തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും മന്ത്രി വി ശിവന്‍കുട്ടിയും ഡിസംബര്‍ 2ന് ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളില്‍ വൈകുന്നേരം 4 മണിക്ക് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ കണ്സഷന് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് മിനിമം കണ്സഷന് നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ബസ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.
Discussion about this post