കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന് യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
അതേസമയം മകള്‍ നീതി കിട്ടുമെന്ന കരുതിയാണ് പോലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് മോഫിയയുടെ മാതാവ് ഫാരിസ പറഞ്ഞു. നിയമത്തില്‍ അവള്‍ക്ക് അത്രയും വിശ്വാസമുണ്ടായിരുന്നു. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ലെന്നും ഫാരിസ പറഞ്ഞു.
2500 രൂപ വിലയിട്ടാണ് സുഹൈല്‍ മോഫിയയ്ക്ക് കത്തയച്ചത്. മുത്തലാഖ് കിട്ടുന്നത് വരെ അവള് പിടിച്ചുനിന്നു. പറഞ്ഞാല്‍ തീരാത്ത പീഡനമാണ് മോഫി അനുഭവിച്ചതെന്നും മാതാവ് കണ്ണീരോടെ പറയുന്നു.
Discussion about this post