കൃഷ്ണഗിരി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മുന്നില്‍ പോകുകയായിരുന്നു ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.
സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ മുമ്പെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിന് പൂര്‍ണമായും തകര്‍ന്നു.
Discussion about this post