തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നതെന്നും പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ ലഭിച്ച ശേഷം വീട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ.
സമരത്തിന്റെ ഭാവിയുടെ കാര്യത്തില്‍ സഹായിച്ച എല്ലാവരുമായി നാളെ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു. കൂടെ നിന്ന എല്ലാവര്ക്കും അനുപമ നന്ദി പറഞ്ഞു.
കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളര്‍ത്തുമെന്നും, അത് എല്ലാവര്ക്കും കാണാമെന്നും പറഞ്ഞ അനുപമ കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് പ്രതികരിച്ചു. ആന്ധ്രാ ദമ്പതികളോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്, അവര്‍ കുഞ്ഞിനെ നല്ല രീതിയില്‍ നോക്കി, അങ്ങോട്ട് ചെന്ന് അവരെ കാണണമെന്നുണ്ട്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വന്ന് കാണുകയുമാകാമെന്നും അനുപമ പറഞ്ഞു.
എയ്ഡന്‍ അനു അജിത്ത് എന്നാണ് അനുപമ തന്റെ കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. വീട്ടില്‍ വച്ചായിരുന്നു വിശദമായ വാര്‍ത്താസമ്മേളനം.
Discussion about this post