കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീര്‍ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. യുഡിഎഫും യുവമോര്‍ച്ചയും സ്റ്റേഷനകത്തും പുറത്തും സമരം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ തടഞ്ഞു.
ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പര്‍വീണിന്റെ പരാതി ആലുവ സിഐ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സിഐയെ ചുമതലകളില്‍ നിന്നും മാറ്റി എന്ന് ഇന്നലെ പോലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെയാണ് പ്രതിപക്ഷം സ്റ്റേഷന് ഉപരോധിച്ചു സമരം തുടങ്ങിയത്.
ഇതിനിടെ, മോഫിയയുടെ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.
Discussion about this post