ആലപ്പുഴ: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമ കൃഷ്ണന്റെ ഗണ്‍മാന്റെ കാണാതായ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് കണ്ടെത്തി. ബസില്‍ യാത്ര ചെയ്യവെ മറ്റൊരാള്‍ ബാഗ് അബദ്ധത്തില്‍ മാറിയെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പത്തനാപുരം സ്വദേശിയാണ് അബദ്ധം മനസിലാക്കി പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കായംകുളം പോലീസ്, പത്തനാപുരത്ത് നേരിട്ടെത്തി അവ കൈപ്പറ്റി. കൊച്ചി – തിരുവനന്തപുരം ബസ് യാത്രക്കിടയില്‍ കായംകുളത്ത് വെച്ച് തോക്കും തിരയും അടങ്ങിയ ബാഗ് കാണാതായെന്ന് ഗണ്മാന് കായംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പുലര്‍ച്ചെ 2.50ന് കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്.
Discussion about this post