സോഷ്യല്‍മീഡിയയിലടക്കം ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒരു മലയാള സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ തെറി കലര്‍ന്ന ഭാഷയാണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിത്രത്തെ കുറിച്ചുള്ള നടി സീനത്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അതിരുകടന്നു എന്ന അഭിപ്രായം തനിക്കുണ്ടെങ്കിലും തെറിയുടെ പേരില്‍ ചുരുളി കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകുമെന്നാണ് സീനത്ത് പറയുന്നത്.
സീനത്തിന്റേ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചുരുളി കണ്ടു.
വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴകേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്ന സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്
ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു അതുകൊണ്ട്തന്നെ കാണാന്‍ ഇരുന്നപ്പോള്‍
ഞാന്‍ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാന്‍ ശ്രമിച്ചു.
സിനിമയുടെ തുടക്കത്തില്‍ പറയുന്ന നമ്പുതിരിയുടെയും മാടന്റെയും കഥയും വിടാതെ മുറുക്കെ പിടിച്ചു കൊണ്ടു ഞാന്‍
ഷാജീവന്.ആന്റണി എന്ന ആ രണ്ടു പോലീസുകാര്‍ക്കൊപ്പം ചുരുളിയിലേക്ക് പോയി .റോഡരികില്‍ നിര്‍ത്തിയിട്ടഒരു ജീപ്പിലാണ് ചുരുളിയിലെക്കുള്ള
യാത്ര . ജീപ്പിന്റെ ഡ്രൈവര്‍ ശാന്തനായ ചെറുപ്പകാരന്. യാത്രക്കാരായവട്ടെ പാവം കുറെ നാട്ടുംപുറത്തുകാര്‍ കളിയും ചിരിയും വര്‍ത്താനവുമായി ഉള്ള യാത്ര.
ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോള്‍ ജീപ്പില്‍ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോള്‍ മനസ്സിലായി ഇതൊരു വേറെ ലെവല്‍ ലോകമാണ് കാണാന്‍ പോകുന്നതെന്ന് – കാണുന്നതെന്നും . പിന്നീട് ഞാന്‍ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു – ശെരിക്കും പറഞ്ഞാല്‍ ആ സിനിമ തീരുന്നവരെ ഞാന്‍ മറ്റൊരു ലോകത്തു എത്തിപ്പെട്ടു . ഒരുപാട് ക്രിമിനലുകളുടെ നടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന പോലെ…പലതരം കുറ്റവാളികള്‍ ഒരുമിച്ചുച്ചേര്‍ന്ന ഒരിടം അവരുടെ അനുവാദം ഇല്ലാതെ ആര്‍ക്കു അവിടം വിട്ട് പോകാന്‍ പറ്റില്ലെന്ന് ആ പാലം കടന്നപ്പോള്‍ തന്നെ കൂടെ ഉള്ള യാത്രകാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി????
സിനിമയുടെ അവസാനം വരെ നമ്പുരിയെയും നമ്പുരി തലയില്‍ ഏറ്റിനടന്ന മാടനെയും നമ്മള് ഓര്‍ക്കണം എന്നാലേ കഥയിലെ പൊരുള്‍ മനസിലാകൂ. ഏതാണ് നമ്പുരി തലയില്‍ ഏറ്റിയ മാടന് എന്ന് ??സൂപ്പര്‍..
സിനിമ തീര്‍ന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാന്‍ പറ്റാതെ ഞാന്‍ ആ കുറ്റവാളികളുടെ നടുവില്‍ പെട്ട ഒരു അവസ്ഥ.
അതാണ് ചുരുളി..
അവിടെ പോയ ആരും പുറത്തു പോയിട്ടില്ല അവരില്‍ ഒരാളായി ജീവിക്കും അതെ പറ്റു.ഇനിയും അവിടെ പോലീസ്കാര് വരും
മാടനെ തലയില്‍ ചുമന്നു- മാടന് കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞു നടക്കുന്ന നമ്പുരിയെപോലെയുള്ള പോലിസ് വരും..വീണ്ടും വീണ്ടും കഥ തുടരും.
അതാണ് ചുരുളി..
ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പര്‍ ??
അഭിനനയിച്ചവര്‍ എല്ലാവരും മനോഹരമായി. എന്തിനു രണ്ടോ മൂന്നോ സീനില്‍ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്റണിയെ ചികില്‍സിച്ച പുരുഷന്റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമക്കു വലീയ കരുത്തു നല്കി.
ജോജോ-സൗബിന് -വിനയ് ഫോര്‍ട്ട്-ചെമ്പന്‍ വിനോദ് – ജാഫര്‍ ഇടുക്കി
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ ????
ഒന്നുകൂടി പറയട്ടെ ഇതൊരുതെറിപറയുന്ന സിനിമയായി മാത്രം കാണാതെ തീര്‍ച്ചയായും എല്ലാവരും കാണണം . പിന്നെ കുട്ടികള്‍ക്ക് ഒപ്പം ഇരുന്നു കാണാമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും.
ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയില്‍ ആവശ്യാമോ? സെന്‍സര്‍ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങള്‍ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം.പ്രായപൂര്‍ത്തി ആയവര്‍ക്ക് കാണാന്‍ വേണ്ടി തന്നെയാണ് ഈ സിനിമ സ്ക്രീനില്‍ എഴുതി വച്ചിട്ടുണ്ട് (A)എന്ന്
സിനിമയില്‍ തെറിപറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിക്കുന്നത് അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.സിനിമയെക്കാള്‍ വേഗത്തില്‍ അവരാണ് ഇത് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നത്.. ഇതില്‍ തെറി പറയുന്നവര്‍ എല്ലാവരും ക്രിമനല്‍സ് ആണ്. പിന്നെ എന്തിനാണ് പോലീസുകാര്‍ തെറിപറഞു എന്ന് ചോദിച്ചാല്‍
ക്രിമിനല്‍ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാന്‍ അവരെ മാനസ്സികമായി കീഴ്പ്പെടുത്താന്‍ അവരെക്കാള്‍ വലീയ തെറി പോലീസിന്നു പറയേണ്ടി വരും. അതാണ് പോലിസ്.
ചുരുളിക്കാര്‍ പറയുന്ന തെറി -ഒന്ന് രണ്ടു വാക്കുകള്‍ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട് എന്നാല്‍
തെറിയുടെ പേരില്‍ ചുരുളി കാണാത്തവര്‍ക്ക്
നല്ലൊരു സിനിമ നഷ്ട്ടമാകും.
അത് പറയാതെ വയ്യ
Discussion about this post