തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം വന്നു. കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഇനി കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന് ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്.
Discussion about this post