കൊച്ചി: കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ യുവാവിന് ക്രൂമര്‍ദ്ദനം. ചെലവന്നൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അങ്കമാലിയില്‍വെച്ച് നഗ്നനാക്കി മണിക്കൂറുകളോളം മര്‍ദ്ദിച്ചെന്നാണ് പരാതി.
മര്‍ദ്ദനത്തില്‍ വാരിയെല്ലിന് തകരാര്‍ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയില്‍ തള്ളി. ചെലവന്നൂരിലെ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസല്‍ അടക്കമുള്ള സംഘം യുവാവിനെ മര്‍ദ്ദിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ 11 ന് രാത്രി 9.30 ഓടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ ഗുണ്ടാ സംഘം ക്രൂമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു. ഇതിന് പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ്ണ നഗ്ന്നാക്കി മര്‍ദ്ദിച്ചെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആശുപത്രിയില്‍ ബൈക്കില്‍ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹോയത്തോടെ പോലീസ് പരാതി നല്‍കുകയുമായിരുന്നു.
മര്‍ദ്ദനമേറ്റ യുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സുഹൃത്ത് സംഘത്തിലുള്ളയാളാണ്. മര്‍ദ്ദിച്ചവര്‍ എതിര് ചേരിയിലും.
Discussion about this post