വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന് സെയ്ഫ് അലിഖാന്. തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നാണ് സെയ്ഫ് പറയുന്നത്. മൂന്ന് വര്‍ഷത്തിനകം കിട്ടുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ നാളിതുവരെ തനിക്ക് ആ വസ്തു ലഭിച്ചിട്ടില്ലെന്നും സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ട്ം വന്നുവെന്നും താരം പറയുന്നു.
പുതിയ ചിത്രമായ ബണ്ടി ഓര് ബബ്ലി 2ന്റെ പ്രമോഷന് പരിപാടിക്കിടെ ആയിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തല്‍.
ബണ്ടി ഓര് ബബ്ലി 2വില്‍ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. ഇതേ കുറിച്ച് പറയുന്നതിനിടെയാണ് തന്റെ ജീവിതത്തിലെ മോശം കാലത്തെ കുറിച്ച് സെയ്ഫ് തുറന്നുപറഞ്ഞത്്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് മുംബൈയില്‍ വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നതെന്ന് സെയ്ഫ് പറയുന്നു.
Discussion about this post