നടന് പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും കന്നഡ സിനിമാ ലോകം. ഒക്ടോബര്‍ 29നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് 46കാരനായ പുനീതിന്റെ മരണം. ഇപ്പോഴിതാ പുനീതിന്റെ ഭാര്യ അശ്വിനി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അശ്വിനിയുടെ വാക്കുകള്‍
പുനീതിന്റെ മരണം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത് നിങ്ങളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നിങ്ങളുടെ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയ വേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അതെനിക്ക് അദ്ദേഹത്തിന് നല്കന് കഴിയുന്ന എറ്റവും നല്ല യാത്രയയപ്പായിരുന്നു.
സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്കിയ അനുശോചനങ്ങളെ ഹൃദയവേദനയോടെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്നേഹവും നിങ്ങളെ അറിയിക്കുന്നു.
View this post on Instagram
Discussion about this post