വിജയ് സേതുപതിയെ നായകനാക്കി വിഘ്നേശ് ശിവന് എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
റാംബോ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് സൂചനകള്‍.
Discussion about this post