കൊച്ചി: സിനിമ നിര്‍മ്മാതാവും നടന് പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന് (71) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.
ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു. പത്മ മേനോന് ആണ് ഭാര്യ. കൊച്ചുമകള്‍: അലംകൃത മേനോന് പൃഥ്വിരാജ്.
Discussion about this post