പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്മാന് വേഷമിടുന്ന ചിത്രമാണ് ‘കുറുപ്പ്’. നവംബര്‍ 12നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ കുറുപ്പിന്റെ ട്രെയിലര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് കാണാന്‍ ദുല്‍ഖറും ഭാര്യ അമാലും മകള്‍ മറിയവും എത്തിയിരുന്നു.
ദുല്‍ഖര്‍ സല്‍മാനും ലൈറ്റ്സ് അപ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം.
ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
Discussion about this post