ഹൈദരബാദ്: നിയന്ത്രണം നഷ്ടപ്പെട്ട് മോട്ടോര്‍ സൈക്കിള്‍ ടെക്സ്റ്റൈല്‍സിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാരും വാഹനം ഒടിച്ചയാളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കടയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ രവിച്ചേട്ടു ബസാറിലെ തുണക്കടയിലേക്കാണ് ഇരുചക്ര വാഹനം ഇടിച്ചുകയറിയത്. കടയ്ക്കുള്ളില്‍ സംസാരിച്ചുനിന് നാലുപേര്ക്കിടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. എന്നാല്‍ ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചയാള്‍ കടയുടെ കൗണ്ടറിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം ഇയാള്‍ എഴുന്നേറ്റ് വരുന്ന ദൃശ്യവും വീഡിയോയില്‍ കാണാം. മോട്ടോര്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടം ഉണ്ടാക്കിയ ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post