ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി(24) വിവാഹിതയായി. പാക്കിസ്ഥാന് ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്. ബര്‍മിങ്ങാമിലെ വസതിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ , പതിനഞ്ചാം വയസില്‍ പാക്ക് താലിബാന് ഭീകരരുടെ
വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നില്‍ പ്രസംഗിച്ച മലാലയ്ക്ക് 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു
Today marks a precious day in my life.
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
📸: @malinfezehai pic.twitter.com/SNRgm3ufWP— Malala (@Malala) November 9, 2021
Discussion about this post