തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 93 രൂപ 47 പൈസയും, പെട്രോളിന് 106 രൂപ 36 പൈസയുമായി.
കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 91 രൂപ 42 പൈസയും, പെട്രോളിന് 104 രൂപ 17 പൈസയുമായി. കോഴിക്കോട് ഡീസല്‍ വില ലീറ്ററിന് 91 രൂപ 72 പൈസയും , പെട്രോളിന് 104 രൂപ 44 പൈസയുമായി.
അതേസമയം ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളില്‍ വാറ്റ് നികുതിയും കുറച്ചിട്ടുണ്ട്. യുപി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചത്.
Discussion about this post