ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെ തുടര്‍ന്ന് ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പുറകിലേക്ക് ഉരുണ്ടുപോയി റോഡിലേക്ക് വീണു. കേരളത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ടൈറ്റിലില്‍ പറയുന്നതെങ്കിലും കൃത്യമായ സ്ഥലം വ്യക്തമല്ല.
ഒക്ടോബര്‍ 19നാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കിയ സെല്‍റ്റോസാണ് പുറകിലേക്ക് ഉരുണ്ടുപോയത്. ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുണ്ടെങ്കിലും സാധിക്കുന്നില്ല. റോഡ് നിരപ്പില്‍നിന്ന് അല്പം ഉയരത്തിലുള്ള ഷോറൂമില്‍നിന്ന് പിന്നോട്ടുരുണ്ട് വാഹനം റോഡിലേക്കു വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ മറ്റുവാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നെങ്കിലും വലിയ തിരക്കില്ലാതിരുന്നതിനാല്‍ അപകടങ്ങളുണ്ടായില്ല. കാര്‍ തിരിച്ച് ഓടിച്ച് കയറ്റുന്നത് വീഡിയോയില്‍ കാണാം.
https://www.youtube.com/watch?v=fVKl-zz_Yk4
Discussion about this post