തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴയുടെ ശക്തി കുറയും. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു. അതേസമയം ഉച്ചവരെ പരക്കെ മഴയ്്ക്ക് സാധ്യതയുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു.
നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി.30 സെന്റിമീറ്റര്‍ വീതമാണ് നാല് ഷട്ടറുകള്‍ താഴ്ത്തിയത്. അണക്കെടട്ിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണിത്.
മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആറന്മുള എഴിക്കോട് കോളനിയില്‍ 25 വീടുകള്‍ വെള്ളത്തിനടിയിലായി. 29 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കൂട്ടിക്കല്‍ കാവലിയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
Discussion about this post