കോട്ടയം: മുണ്ടക്കയം കുട്ടിക്കലില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടിക്കല്‍ പ്ലാപ്പള്ളിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം. മറ്റൊരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേര് അകപ്പെട്ടു. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ സേന വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ടൗണലിും വെള്ളം കയറിയിട്ടുണ്ട്.
Discussion about this post