തിരുവനന്തപുരം: തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചു.തക്കാളിക്കും ബീന്‍സിനുമാണ് കുത്തനെ വില കൂടിയത്.
തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപയാണ്. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീന്‍സിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്‍പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്.
Discussion about this post