കോഴിക്കോട്: കോഴിക്കോട്ട് വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ സമീപത്തെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ജിഷ മോള് അഗസ്റ്റിന്റെയും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന് ജിയാന്‍ സുജിത്ത് (രണ്ടര) ആണ് മരിച്ചത്.
രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വന്നതായിരുന്നു ഫിസിക്സ് അധ്യാപികയായ ജിഷ മോള് അഗസ്റ്റിനും കുടുംബവും.
Discussion about this post