മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ടീസര്‍. യഥാര്‍ഥ നായകന്മാര് എല്ലായ്പ്പോഴും തനിച്ചാണ് എന്നാണ് മോഹന്‍ലാല്‍ ടീസറില്‍ പറയുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദന് രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകന്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റേത് പ്രദര്‍ശനത്തിന് എത്താനുള്ള ഒരു ചിത്രം. മോഹന്‍ലാലിന്റെ ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Discussion about this post