കോഴിക്കോട്: താമരശ്ശേരിയില്‍ കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി ചാടിയത്. കാട്ടുപന്നിയെ കരയ്ക്കെത്തിച്ചു വെടിവെച്ചു കൊല്ലുകയായിരുന്നു.
വനംവകുപ്പ് ആര്‍ടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ കൊന്നത്. പന്നിയുടെ ജഡം സംസ്കരിക്കാനായി പുതുപ്പാടി സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി.
Discussion about this post