ചുരയ്ക്ക് ജ്യൂസില്‍ നിന്ന് ഭക്ഷ്യവിധബാധയുണ്ടാകാന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സംവിധായകയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ തന്റെ ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിച്ച് തനിക്കുണ്ടായ അനുഭവമാണ് താഹിറ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
’17 തവണ ഛര്‍ദിച്ചു, രക്തസമ്മര്‍ദം 40ലേക്ക് താഴ്ന്നു, ആരോഗ്യനില ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റി’- താഹിറ പറഞ്ഞു. ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താന്‍ പതിവായി കഴിക്കാറുണ്ടെന്ന് താഹിറ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കഴിച്ചപ്പോള്‍ ജ്യൂസിന് അല്പം ചവര്‍പ്പ് അനുഭവപ്പെട്ടു. എങ്കിലും അതുകാര്യമാക്കാതെ ജ്യൂസ് കുടിച്ചുതീര്‍ത്തു. വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നുവെന്ന് താഹിറ പറഞ്ഞു. ചുരയ്ക്ക കഴിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ തുടര്‍ന്ന് കഴിക്കരുതെന്നാണ് താഹിറയുടെ മുന്നറിയിപ്പ്.
ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താഹിറ തന്റെ അനുഭവം പറയുന്നത്.
View this post on Instagram
Discussion about this post