തൃശൂര്‍: ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്കിയ യുവതി അറസ്റ്റില്‍. തൃശൂര്‍ കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്കിയ നയനയാണ് പിടിയിലായത്. നെടുപുഴ പോലീസാണ് നയനയെ പിടികൂടിയത്.
പ്രമോദുമായുള്ള കേസ് കുടുംബ കോടതിയില്‍ പരിഗണനയിലിരിക്കെയാണ് മുപ്പതുകാരിയായ യുവതി ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ക്വട്ടേഷന്‍ നല്കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. നയനയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
Discussion about this post