ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണം. ഇതിന് ക്ഷമാപണവും കമ്പനി അറിയിച്ചു.
രണ്ടുമണിക്കൂറാണ് ഇന്നലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഇതോടെ ട്വിറ്ററില്‍ ഫേസ്ബുക്കിനെതിരെ ട്രോളുകള്‍ നിറഞ്ഞു. അതേസമയം ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയുമായി ഇന്‍സ്റ്റഗ്രാം ട്വീറ്റ് ചെയ്തു.
ഇത് രണ്ടാം തവണയാണ് ഈ ആഴ്ച ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. തിങ്കളാഴ്ച ആറ് മണിക്കൂറുകളോളമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായത്.
Discussion about this post