തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഡീസല്‍ വില നൂറു രൂപയ്ക്ക് അടുത്തെത്തി. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയാണ്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഡീസലിന് ഡീസല്‍ 97 രൂപ 20 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.02ഉം ഡീസല്‍ വില 97.54ഉം ആണ്.
Discussion about this post