കോട്ടയം: കോട്ടയത്ത് യുവാവ് വെട്ടേറ്റു മരിച്ചു. പത്തനാട് മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കല്‍ മനേഷ് തമ്പാന് (32) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന് എന്നിവര്‍ മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മൃതദേഹം കിടന്നതിന് ഒരു കിലോമീറ്റര്‍ മാറി ഇടയപ്പാറ കവലയില്‍ നിന്ന് വെട്ടിയിട്ട നിലയില്‍ രാവിലെ കാല് പാദം കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട മനേഷും പ്രതികളും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു.
Discussion about this post