മലപ്പുറം: കാടാമ്പുഴയില്‍ ഗര്‍ഭിണിയായ അമ്മയെയും മകനെയും കൊലപെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പാലക്കാട് ജയിലിലാണ് സംഭവം നടന്നത്.
ഇരട്ടക്കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് മഞ്ചേരി അതിവേഗ കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ഷെരീഫ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് മുമ്പും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.
2017 മെയ് 22 നായിരുന്നു കാടാമ്പുഴയില്‍ ഇരട്ടക്കൊലപാതകം നടന്നത്. ഉമ്മുസല്‍മ, മകന് ദില്‍ഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെ പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി അമ്മയേയും ഏഴുവയസുകാരന് മകനേയും കഴുത്ത് ഞെരിച്ച് കൊലപെടുത്തിയെന്നാണ് കേസ്.
കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസല്‍മ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊന്ന നിലയില്‍ ഉമ്മുസല്‍മയുടേയും മകന് ദില്‍ഷാദിന്റെയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തുകയായിരുന്നു.
Discussion about this post