രജനികാന്ത് ചിത്രമായ അണ്ണാത്തെയില്‍ എസ് പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഗാനമിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയു ചെയ്തു. ഗാനത്തെ കുറിച്ച് വളരെ വൈകാരികമായിട്ടായിരുന്നു രജനികാന്ത് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്.
ഇത് എസ്പിബി തനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല എന്ന് രജനികാന്ത് പറഞ്ഞു. ”45 വര്‍ഷമായി എന്റെ ശബ്ദമായിരുന്നു എസ്പിബി. അണ്ണാത്തെ എന്ന തന്റെ ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയില്‍ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എസ്പിബി അദ്ദേഹത്തിന്റെ മധുര ശബ്ദത്തിലൂടെ എക്കാലത്തും ജീവിക്കും”,രജനീകാന്ത് കുറിച്ചു.
ദീപാവലി റിലീസിനൊരുങ്ങുന്ന അണ്ണാത്തെയിലെ ആദ്യ പാട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിരുത്തൈ ശിവയുടെ അണ്ണാത്തെയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post