ന്യൂഡല്‍ഹി:പണിമുടക്കിയ സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചത്. ഏഴ് മണിക്കൂറിലേറെ നീണ്ട തകരാറാണ് പരിഹരിച്ചത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫേസ്ബുക്ക് ക്ഷമ ചോദിച്ചു.
വാട്സ് ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്കിന് പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളുടെയും പ്രശ്നം ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത്.വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വന്നിരുന്നു. ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയത്. കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിച്ചു. അതേസമയം, യുഎസ് സര്‍ക്കാര്‍ ഫേസ്ബുക്കിനെതിരെ ഫയല്‍ ചെയ്ത അവിശ്വാസ കേസ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്ക് കോടതിയോട് ആവശ്യപ്പെട്ടു. കൗമാരക്കാരെ മോശമായി സ്വാധീനിക്കുന്ന പരസ്യങ്ങള്‍ ഫേസ്ബുക്ക് പ്രസിദ്ധീകരിക്കുന്നതായി കണ്ടെത്തിയിരുന്നു.
വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും.
Discussion about this post