തിരുവനന്തപുരം: ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് കൂടിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 59 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് ഒരു രൂപ 54 പൈസയും കൂടി.
കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും, ഡീസലിന് 95 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും , ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ നിരക്ക്.
Discussion about this post