കൊച്ചി: ഹൃദയത്തെ പിന്തുടര്ന്നു കൊണ്ട് നമ്മുടെ ഹൃദയാരോഗ്യം ഉറപ്പാക്കൂ എന്ന സന്ദേശത്തിലാണ് ഫോളോ യുവര്‍ ഹാര്‍ട്ട് പരിപാടിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി തുടക്കമിട്ടത്. ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ നമ്മള് സ്വീകരിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട മാര്‍ഗങ്ങളെ കൈവിരലുകളിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമ്പിളി വിജയരാഘവന് പരിപാടി ഉദ്ഘാടനം ചെയ്തു.
സന്തോഷകരമായ ജീവിതം, ആരോഗ്യകരമായ ഭക്ഷണക്രമം, സദാ ഊര്‍ജസ്വലരായിരിക്കുക, അസ്വാഭാവിക ലക്ഷണങ്ങളെ തിരിച്ചറിയുക, കൃത്യസമയത്തുള്ള ഇടപെടല്‍ എന്നിവ ജീവിതത്തില്‍ പാലിക്കുന്നതോടെ ഹൃദ്രോഗങ്ങളെ തടഞ്ഞു നിര്‍ത്താനാകുമെന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള പ്രചാരണത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുസാറ്റ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നിരവധി രസകരമായ മത്സരങ്ങള്‍, ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമായി പുരോഗമിക്കുകയാണ്.
ഹൃദയസംബന്ധമായ രോഗനിര്‍ണയത്തിനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി 699 രൂപയുടെ പ്രത്യേക ഹാര്‍ട്ട് ചെക്കപ്പ് പാക്കേജും ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു.
വിവരങ്ങള്‍ക്ക് — 8111998098
Discussion about this post