മധ്യപ്രദേശിലെ ഒരു ദേവി ക്ഷേത്ത്രില്‍ ഒരു അദ്ഭുതമുണ്ട്. വിളക്ക് കത്തിക്കാന്‍ നെയ്യോ എണ്ണയോ അല്ല, വെള്ളമാണത്രേ ഇവിടെ ഉപയോഗിക്കുന്നത്. ഷാജാപൂര്‍ ജില്ലയിലെ കാളിസിന്ധ് നദിയുടെ തീരത്തുള്ള ഗധിയഘട്ട് വാലി മാതാജി ക്ഷേത്രത്തിലാണ് വിളക്ക് വെള്ളമുപയോഗിച്ച് കത്തിക്കുന്നത്.
50ലധികം വര്‍ഷമായി ഈ ക്ഷേത്രത്തില്‍ മഹാജ്യോത് എന്ന് അറിയപ്പെടുന്ന ദീപം തുടര്‍ച്ചയായി കത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും അണയാത്ത ഈ വിളക്ക് കത്തിക്കാന്‍ നെയ്യോ എണ്ണയോ മറ്റേതെങ്കിലും ഇന്ധനമോ അല്ല ഉപയോഗിക്കുന്നതെന്ന് ഏവര്‍ക്കും ആശ്ചര്യം തോന്നുന്ന കാര്യമാണ്. ദീപം തെളിയിക്കാന്‍ വെള്ളം മതിയെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇതിന് പിന്നിലൊരു വിശ്വാസവുമുണ്ട്. ഒരിക്കല്‍ ക്ഷേത്രത്തിലെ പൂജാരി സിദ്ധുസിംഹി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. കലിസിന്ധ് നദിയിലെ വെള്ളം ഉപയോഗിച്ച് തിരി കൊളുത്തണമെന്ന് ദേവി സ്വപ്നത്തിലൂടെ പൂജാരിക്ക് നിര്‍ദേശം നല്കിയത്രേ. പിറ്റേന്ന് രാവിലെ അദ്ദേഹം ദേവിയുടെ കല്‍പ്പന പാലിക്കുകയും, വിളക്കുകളില്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. പിന്നീട് തീ കത്തിച്ചപ്പോള്‍ തിരി കത്തിയെന്നുമാണത്രെ കഥ.
പുരോഹിതന് ആദ്യം വളരെയേറെ ഭയപ്പെട്ടു. രണ്ട് മാസത്തോളം അദ്ദേഹം ഈ കാര്യം ആരോടും പറഞ്ഞില്ല. പിന്നീട്, ചില ഗ്രാമവാസികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും ആദ്യം വിശ്വസിച്ചില്ല, പക്ഷേ, അദ്ദേഹം വിളക്കില്‍ വെള്ളം ഒഴിച്ച് കത്തിച്ചപ്പോള്‍ അവര്‍ക്കും വിശ്വാസമായി എന്നാണ് പറയുന്നത്.
ഇവിടെത്തെ അദ്ഭുതം കേട്ടറിഞ്ഞ് ലോകമെമ്പാടു നിന്നും നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് എത്താറുള്ളത്. അതേസമയം ഇന്നുവരെയും ശരിക്കും ഇതിന് പിന്നിലെന്താണ് എന്ന് വിശദീകരണം കണ്ടെത്തിയിട്ടില്ല.
Discussion about this post