കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന് എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി.
ഈ മാസം പത്തിനാണ് ജയപാലന് ടിക്കറ്റെടുത്തത്.
നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി ഒരു പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഈ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് യഥാര്‍ത്ഥ വിജയിയെ കണ്ടെത്തിയത്.
Discussion about this post