കൊച്ചി: കുളിമുറിയില്‍ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ കരുമാലൂര്‍ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി മുങ്ങികിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന് മഹേഷ് കളമശേരി സൗത്ത് പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്.
Discussion about this post