മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് തന്റെ വളര്‍ത്തുനായയ്ക്ക് യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുഴുവന്‍ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്തിരിക്കുകയാണ് ഒരാള്‍. ബുധനാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യ വിമാനമായ AI671 -ല്‍ നായ കയറിയത്.
നായയുടെ യാത്രയ്ക്കായി ഉടമ ചിലവഴിച്ചത് 2.5 ലക്ഷത്തിലധികം രൂപയാണ്. എയര്‍ ഇന്ത്യ മുംബൈ-ചെന്നൈ വിമാനത്തില്‍ ഒരു ബിസിനസ് ക്ലാസ് സീറ്റിനുള്ള നിരക്ക് ഏകദേശം 20,000 രൂപയാണ്. എയര്‍ ഇന്ത്യ എ 320 വിമാനത്തിലെ ജെ-ക്ലാസ് കാബിന് 12 സീറ്റുകളുണ്ടായിരുന്നു. ഇതെല്ലാം ഉടമ ബുക്ക് ചെയ്തു. മാള്‍ട്ടീസ് ഇനത്തില്‍പെട്ട നായയായിരുന്നു അത്.
ഇതിനും മുമ്പും നായ്ക്കള്‍ എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ യാത് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ബിസിനസ് ക്യാബിന് മുഴുവന്‍ ബുക്ക് ചെയ്യുന്നത്. പാസഞ്ചര്‍ ക്യാബിനില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ.
Discussion about this post